HomeNewsShortരാജ്യത്തെ നോട്ട് നിരോധനത്തിന് ഇന്ന് അഞ്ചു വയസ്സ്; അക്കൗണ്ടിൽ ഇന്നും എത്തിയിട്ടില്ല മോദി പറഞ്ഞ 15...

രാജ്യത്തെ നോട്ട് നിരോധനത്തിന് ഇന്ന് അഞ്ചു വയസ്സ്; അക്കൗണ്ടിൽ ഇന്നും എത്തിയിട്ടില്ല മോദി പറഞ്ഞ 15 ലക്ഷം

വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപങ്ങൾ തിരിച്ചുകൊണ്ടുവരുമെന്നും രാജ്യത്തെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം അക്കൗണ്ടിൽ ഇട്ടുകൊടുക്കുമെന്നുമുള്ള വാഗ്ദാനത്തോടെയായിരുന്നു ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയത്. ഈ പണം എവിടെ എന്ന ചോദ്യം നോട്ടു നിരോധനത്തിന്റെ അഞ്ചാം വർഷത്തിലും ജനങ്ങൾ സർക്കാരിനോട് ചോദിക്കുന്നുണ്ട്. മണിക്കൂറുകളുടെ കാത്തുനിൽപിൽ വെയിലേറ്റ് തളർന്ന് ഒട്ടേറെ പാവങ്ങൾ വീണു മരിച്ചു. സമാനതയില്ലാത്ത പ്രതിസന്ധിയിൽ പാവങ്ങളുടെ അന്നം മുടങ്ങി. ജീവനോപാധികൾ തന്നെ താറുമാറായവരുമേറെ. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുക, സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുക, ഡിജിറ്റൽ പണമിടപാടിലേക്കു പൂർണമായി മാറുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച പദ്ധതി പക്ഷേ ലക്ഷ്യം കണ്ടില്ല. മാത്രമല്ല, സാധാരണക്കാരെ സമാനതകളില്ലാത്ത ദുരിതത്തിലേക്കു തള്ളിവിടുകയും ചെയ്തു. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണല്ലോ എന്ന് ആശ്വസിച്ച് ദുരിതം സഹിച്ചവരുമുണ്ട്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ടു നിരോധനം നടപ്പാക്കിയതാണു ജനജീവിതത്തെ വല്ലാതെ ബാധിക്കാൻ കാരണം. തൊട്ടടുത്ത വർഷം തന്നെ ചരക്കു സേവന നികുതിയും (ജിഎസ്‌ടി) മോദി സർക്കാർ നടപ്പാക്കി. അതോടെ ദുരിതങ്ങളുടെ തുടർക്കഥയിലേക്ക് സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും സംരംഭകരെയും തള്ളിവിടുകയാണു സർക്കാർ ചെയ്തത്. ജിഎസ്ടി നടപ്പാക്കിയപ്പോഴും വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതു സർക്കാരിനു തിരിച്ചടിയായി. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും എന്ന വാർത്ത കേൾക്കുമ്പോൾ ഓരോ പൗരന്റെയും മനസ്സിൽ ഇപ്പോഴും ആദ്യമുണ്ടാകുക ഒരു ഞെട്ടലാണ്. നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപു വരെ രാജ്യത്ത് 17.97 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 86 ശതമാനവും വലിയ മൂല്യമുള്ള 500, 1000 രൂപയുടെ കറൻസികൾ. 8 മണിക്ക് പ്രധാനമന്ത്രി നിരോധനം പ്രഖ്യാപിച്ചു. രാത്രി 12 മണി മുതൽ നിരോധനം പ്രാബല്യത്തിലായി. കള്ളപ്പണക്കാർക്ക് വമ്പൻ പ്രഹരമായിരുന്നു ഈ സർപ്രൈസ് പ്രഖ്യാപനത്തിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments