HomeNewsShortചർച്ച പരാജയം; ജൂൺ 7 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

ചർച്ച പരാജയം; ജൂൺ 7 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

സംസ്ഥാനത്ത് ജൂൺ 7 മുതൽ അനിശ്ചിതകാല ബസ് അസമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ 5 രൂപയാക്കണം,കൺസഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തണം എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. ചർച്ചയിൽ ഈ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. യാതൊരു ഉറപ്പും ലഭിച്ചില്ലെന്നും അതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബസ് ഉടമകൾ അറിയിച്ചു. സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകിയതായും സമരസമിതി കൺവീനർ ടി. ഗോപിനാഥ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments