HomeNewsShortമാധ്യമങ്ങളെ തീവ്രവാദികളോട് ഉപമിച്ച് മന്ത്രി; സംഭവം വിവാദത്തിൽ

മാധ്യമങ്ങളെ തീവ്രവാദികളോട് ഉപമിച്ച് മന്ത്രി; സംഭവം വിവാദത്തിൽ

മാധ്യമങ്ങളെ തീവ്രവാദികളോട് വിളിച്ച് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. മാധ്യമങ്ങള്‍ അര്‍ദ്ധ സത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു. മാധ്യമ വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയിലാണ് ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികളുമായി ഉപമിച്ചത്. ആര്‍ക്കും വിരോധം തോന്നരുതെന്നും തീവ്രവാദികള്‍ ഒരു ബുള്ളറ്റ് കൊണ്ട് കൊല നടത്തുന്നവരാണെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇഞ്ചിഞ്ചായി കൊല്ലുന്നവരാണെന്ന് ഖാര്‍ഗെ പറഞ്ഞു. മാധ്യമങ്ങള്‍ ഒന്നും പൂര്‍ണമായി ശ്രദ്ധിക്കാതെ അര്‍ദ്ധ സത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത് ബ്രേക്കിംഗ് ന്യൂസിന്റെ കാലഘട്ടമാണ്. ടി.ആര്‍.പിയുടെ ഈ കാലഘട്ടത്തില്‍ അര്‍ദ്ധ സത്യങ്ങള്‍ മാത്രമാണ് കേള്‍ക്കുന്നത്. അര്‍ദ്ധ സത്യങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നു. മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments