HomeNewsShortകൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ട ആക്രമണം; പരിക്കേറ്റവർ ആശുപത്രിയിൽ

കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ട ആക്രമണം; പരിക്കേറ്റവർ ആശുപത്രിയിൽ

കൊച്ചിയില്‍ മീഡിയ വണ്‍ വാര്‍ത്താ സംഘത്തിന് നേരെ ആക്രമണം. കളമശ്ശേരിയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാരന്‍, ഡ്രൈവര്‍ ലിന്‍സ്, കൊച്ചി ബ്യൂറോ അഡ്മിന്‍ സജിത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മീഡിയ വണ്‍ ജീവനക്കാരുടെ ബൈക്ക് തട്ടിയെന്ന് ആരോപിച്ചായിരുന്നു നടുറോഡില്‍ കളമശേരി സ്വദേശി വിവേകും കൂട്ടാളിയും അക്രമം നടത്തിയത്.മീഡിയ വണ്‍ ജീവനക്കാരുടെ ബൈക്ക് ഇവര്‍ പിടിച്ചുവാങ്ങി വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൂടുതല്‍ മീഡിയ വണ്‍ ജീവനക്കാര്‍ എത്തിയെങ്കിലും ഇവരെ ഇരുമ്ബ് ദണ്ഡ് അടക്കമുള്ളവ ഉപയോഗിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments