HomeNewsShortറഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച്‌ വിവിധ വാര്‍ത്താ ചാനലുകള്‍; ബിബിസിയും സിഎന്‍എന്നും സംപ്രേഷണം നിര്‍ത്തി

റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച്‌ വിവിധ വാര്‍ത്താ ചാനലുകള്‍; ബിബിസിയും സിഎന്‍എന്നും സംപ്രേഷണം നിര്‍ത്തി

റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച്‌ വിവിധ വാര്‍ത്താ ചാനലുകള്‍. ബിബിസിയും സിഎന്‍എന്നും സംപ്രേഷണം നിര്‍ത്തി. യുദ്ധ വാര്‍ത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാര്‍ത്താ ചാനലുകളുടെ നടപടി. കാനഡയുടെ ഔദ്യോ​ഗിക ചാനലായ സിബിസി ന്യൂസും, ബ്ലൂബര്‍ഗ്‌ ന്യൂസും റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. അതിനിടയില്‍ യൂട്യൂബും ട്വിറ്ററും റഷ്യയില്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെയ്സ്ബുക്കിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യൂട്യൂബിനും ട്വിറ്ററിനും വിലക്കെന്ന സൂചനകള്‍ വരുന്നത്. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫെയ്സ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം വ്യാപകമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്കിന് റഷ്യ വിലക്കേര്‍പ്പെടുത്തിയത്. റഷ്യന്‍ ദേശീയ വാര്‍ത്താ ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments