HomeNewsShortകേരളം ഭരിക്കുന്നത് തെമ്മാടികള്‍; പിണറായി വിജയനെ അപമാനിച്ച്‌ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

കേരളം ഭരിക്കുന്നത് തെമ്മാടികള്‍; പിണറായി വിജയനെ അപമാനിച്ച്‌ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

കേരളത്തെ ആക്ഷേപിച്ച്‌ ബിജെപി ദേശീയ നേതൃത്വം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമാണ് സംസ്ഥാനത്തെ ഇകഴ്ത്തി രംഗത്തെത്തിയത്. കുമ്മനം നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരീക്കര്‍. ഗോവയും കേരളവും തമ്മില്‍ വിദ്യാഭ്യാസം, സംസ്കാരം, ഭക്ഷണരീതി, ജലലഭ്യത, ഹരിതാഭ എന്നീ കാര്യങ്ങളില്‍ സാമ്യമുണ്ട്. പക്ഷേ വ്യത്യാസം ഗോവ ഭരിക്കുന്നത് ബിജെപിയും കേരളം ഭരിക്കുന്നത് തെമ്മാടികളുമാണെന്നതാണെന്ന് പരീക്കര്‍ പറഞ്ഞു.

പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്നാണ് ഗോവയില്‍ ബിജെപി അധികാരത്തിലെത്തിയത്. അവിടെ ബിജെപിക്ക് ഭരിക്കാമെങ്കില്‍ ഇവിടെയുമാകാം. കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ പോലും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഉപയോഗിച്ചിട്ടില്ല. പക്ഷേ കേരളത്തിലേയ്ക്ക് പോകുന്നതറിഞ്ഞപ്പോള്‍ കമാന്‍ഡോകളുമായി പോകാനാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ആക്രമണങ്ങള്‍ക്ക് സുരക്ഷ നല്‍കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളതെന്നും പരീക്കര്‍ പറഞ്ഞു.

കേരളസര്‍ക്കാരിന് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്നായിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. കേന്ദ്രത്തിന് സംസ്ഥാനങ്ങളോട് ഒരു വിവേചനവുമില്ല. എന്നാല്‍ ഇടതുസര്‍ക്കാരിന് ഈ സമീപനമല്ല ഉള്ളത്. അവര്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് കാണിക്കുന്നത്. അസഹിഷ്ണുത കാണിച്ചാല്‍ ജനാധിപത്യം നിലനില്‍ക്കില്ലയെന്ന് ഗഡ്കരി പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയേയും മറ്റു മന്ത്രി മാരേയും തെമ്മാടികള്‍ എന്ന് വിളിച്ച്‌ അപമാനിച്ച പരീക്കറിന്റേയും ഗഡ്കരിയുടേയും പ്രസംഗം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments