HomeNewsShortമംഖൂട്ട് ചുഴലിക്കാറ്റ് : ഫിലിപ്പീന്‍സില്‍ മരണം 64 ആയി; മണിക്കൂറില്‍ 162 കിലോമീറ്റര്‍ വരെ വേഗത

മംഖൂട്ട് ചുഴലിക്കാറ്റ് : ഫിലിപ്പീന്‍സില്‍ മരണം 64 ആയി; മണിക്കൂറില്‍ 162 കിലോമീറ്റര്‍ വരെ വേഗത

ഫിലിപ്പീന്‍സിന്റെ വടക്കന്‍ പ്രദേശത്ത് കനത്ത നാശം വിതച്ച മംഖൂട്ട് ചുഴലിക്കാറ്റ് ദക്ഷിണ ചൈനയില്‍ എത്തി. മണിക്കൂറില്‍ 162 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ഇവിടങ്ങളില്‍ കനത്ത മഴയും തുടരുകയാണ്. മംഖൂട്ട് ആഞ്ഞടിച്ച ഫിലിപ്പീന്‍സില്‍ ഇതുവരെ 64 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ വിമാന ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന റോഡുകളും അടച്ചിട്ടിരിക്കുകയാണ്. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയ മംഖൂട്ട് ഈ വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായാണ് കരുതുന്നത്.

ഞായറാഴ്ച ഉച്ചയോടെയാണ് മംഖൂട്ട് ചൈനീസ് തീരം തൊട്ടത്. 2.45 മില്ല്യണ്‍ ആളുകളെ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഹോങ്കോംഗിലും പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments