HomeNewsShortകൊറോണ: കേരളത്തിൽ ഇന്നുമുതൽ സമ്പൂർണ ലോക്ക് ഡൌൺ: സർക്കാർ നിർദേശങ്ങൾ ഇങ്ങനെ:

കൊറോണ: കേരളത്തിൽ ഇന്നുമുതൽ സമ്പൂർണ ലോക്ക് ഡൌൺ: സർക്കാർ നിർദേശങ്ങൾ ഇങ്ങനെ:

കൊറോണ കേസുകൾ അതിവേഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് മാർച്ച്‌
31 വരെ കേരളം അടച്ചിടാൻ (സമ്പൂർണ ലോക് ഡൗൺ) സർക്കാർ തീരുമാനിച്ചു. അതിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തി തുടർ നടപടിയെടുക്കുമെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നലെ മാത്രം 28 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് തീരുമാനം.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാവൂ. കാസർകോട്ട് ഇത് 11- 5 മണിയാണ്. മെഡിക്കൽ സ്റ്റോറുകൾക്ക് സമയ നിയന്ത്രണമില്ല.സർക്കാർ ഓഫീസുകളിൽ സുരക്ഷാ ക്രമീകരണം ഉറപ്പാക്കും. ആവശ്യമായ ജീവനക്കാർ മാത്രം മതിയെന്ന നിലയിൽ പ്രവർത്തനം ക്രമീകരിക്കും. ആരാധനാലയങ്ങളിൽ ആളുകൾ കൂടുന്ന ചടങ്ങുകളെല്ലാം നിറുത്തും.

അതിർത്തികളെല്ലാം അടച്ചിടും.പെട്രോൾ പമ്പ്, പാചകവാതക വിതരണം, ആശുപത്രികൾ എന്നിവ പൂർണ തോതിൽ പ്രവർത്തിക്കും.
അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളുമടക്കം പൊതുഗതാഗത സംവിധാനമുണ്ടാകില്ല. സ്വകാര്യവാഹനങ്ങൾ അനുവദിക്കും.

ബാറുകളിൽ പോയിരുന്ന് മദ്യപിക്കാനാവില്ല. കൗണ്ടർ വില്പന അനുവദിക്കും. ബിവറേജസ് വില്പനശാലകൾ അടയ്ക്കില്ല. എന്നാൽ കർശന നിയന്ത്രണം ഉണ്ടാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments