HomeCinemaകൊറോണക്കാലത്ത് സഹപ്രവർത്തകരെ കൈവിടാതെ വ്യത്യസ്ത സഹായവുമായി നടൻ പ്രകാശ് രാജ് ! ഇതാവണം നടൻ !

കൊറോണക്കാലത്ത് സഹപ്രവർത്തകരെ കൈവിടാതെ വ്യത്യസ്ത സഹായവുമായി നടൻ പ്രകാശ് രാജ് ! ഇതാവണം നടൻ !

നടന്‍ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് കൂടി സജീവമാണ് പ്രകാശ് രാജ്. ഇതിന് മുന്‍പും പല സന്ദര്‍ഭങ്ങളിലും മനുഷ്യത്വപൂര്‍ണമായ ഇടപെടലുകള്‍ വഴി പ്രകാശ് രാജ് കയ്യടി നേടിയിട്ടുണ്ട്. കൊവിഡ് 19 കാലത്ത് പ്രകാശ് രാജ് വ്യത്യസ്തനാകുന്നത് തന്റെ സഹജീവികളെ ചേര്‍ത്ത് പിടിച്ച് കൊണ്ടാണ്. തന്റെ ജോലിക്കാര്‍ അടക്കമുളളവര്‍ക്ക് തന്റെ സമ്പാദ്യത്തില്‍ നിന്നും പണമെടുത്ത് മുന്‍കൂര്‍ ശമ്പളം വിതരണം ചെയ്തിരിക്കുകയാണ് പ്രകാശ് രാജ്.

കൊവിഡ് 19 വീട്ടില്‍ ഇരിക്കുന്ന പണക്കാരെ സാമ്പത്തികമായി തകര്‍ക്കില്ല. എന്നാല്‍ അന്നന്ന് പണിയെടുത്ത് അന്നമുണ്ണുന്നവരെ സംബന്ധിച്ച് ഈ വിട്ടിലിരുപ്പ് ഇരുട്ടടിയാണ്. വീട്ടിലേയും ഫാമിലേയും സിനിമാ നിര്‍മ്മാണ കമ്പനിയിലേയും ജീവനക്കാര്‍ക്കാണ് ശമ്പളം നേരത്തെ നല്‍കിയിരിക്കുന്നത്. മെയ് വരെയുളള ശമ്പളമാണ് പ്രകാശ് രാജ് നല്‍കിയിരിക്കുന്നത്. കൊവിഡ് കാരണം മുടങ്ങിപ്പോയ മൂന്ന് സിനിമകളിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് പാതിശമ്പളവും താരം നല്‍കിക്കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments