HomeNewsShortസംസ്ഥാനത്ത് 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു ; മരണം 57 കവിഞ്ഞു; ഇന്ന് അടിയന്തിര യോഗം...

സംസ്ഥാനത്ത് 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു ; മരണം 57 കവിഞ്ഞു; ഇന്ന് അടിയന്തിര യോഗം ചേരും

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു. 57 പേരാണ് ഇതുവരെ എലിപ്പനി ബാധിച്ച്‌ മരിച്ചത്. 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതീവജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി വ്യാപകമായാണ് പടര്‍ന്ന് പിടിക്കുന്നത്. പകര്‍ച്ചാവ്യാധിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ 57 മരണങ്ങള്‍ ഉണ്ടായി. ഇതില്‍ 10 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. 47 മരണങ്ങള്‍ എലിപ്പനിയുടെ ലക്ഷണങ്ങളോടെയാണ്. ചികിത്സ തേടിയ 1016 പേരില്‍ 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 719 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്.

പ്രതിരോധമരുന്നായ ഡോക്സിസൈക്ലിന്റ വിതരണത്തിന് പുറമെ കൂടുതല്‍ താത്കാലിക ആശുപത്രികളും സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ സ്വയം ചികില്‍സ ഒഴിവാക്കി വിദഗ്ദ ചികിത്സക്കായി ആശുപത്രിയില്‍ എത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments