HomeNewsShortയു ഡി എഫിന് തിരിച്ചടി ; എൽഡിഎഫിന് മുൻ‌തൂക്കം; ബിജെപി അക്കൗണ്ട്‌ തുറന്നു

യു ഡി എഫിന് തിരിച്ചടി ; എൽഡിഎഫിന് മുൻ‌തൂക്കം; ബിജെപി അക്കൗണ്ട്‌ തുറന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ഇടതിനു വ്യക്തമായ മേൽക്കൈ. പഞ്ചായത്തുകളിലും ബ്ലോക്കുകളിലും എല്‍.ഡി.എഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. കഴിഞ്ഞ തവണ 540 ഓളം പഞ്ചായത്തുകളില്‍ ഭരണം നേടിയ യു.ഡി.എഫിന് ഇത്തവണ കനത്ത തിരിച്ചടി നേരിട്ടു. ഇത്തവണ ആകെയുള്ള 941 പഞ്ചായത്തുകളില്‍ 539 എണ്ണത്തിലും എല്‍.ഡി.എഫ് അധികാരം പിടിച്ചു.

കോട്ടയം, മലപ്പുറം ജില്ലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് ജില്ലകളില്‍ യു.ഡി.എഫ് പിന്നാക്കം പോയി. ഇത്തവണ 366 പഞ്ചായത്തുകളില്‍ മാത്രമേ യു.ഡി.എഫ് ഭരണത്തിന് സാധ്യതയുള്ളൂ. എന്നാല്‍ നഗരസഭകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും അവിടെയും മുന്‍തൂക്കം ഇടതിന് തന്നെ. കഴിഞ്ഞ തവണ 60 നഗരസഭകളുണ്ടായിരുന്നപ്പോള്‍ 21 നഗരസഭ കൈവശമുണ്ടായിരുന്ന എല്‍.ഡി.എഫ് ഇത്തവണ 45 ഇടത്ത് ഭരണം പിടിച്ചു. 39 നഗരസഭ കൈവശമുണ്ടായിരുന്ന യു.ഡി.എഫിന് ഈപ്രാവശ്യം 40 നഗരസഭ നേടാനായി. ആകെ 86 നഗരസഭയാണുള്ളത്.

ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തും കോഴിക്കോടും എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ യു.ഡി.എഫിന് നിലനിര്‍ത്താനായത് കൊച്ചി മാത്രം. കണ്ണൂരില്‍ വിമതന്റെ പിന്തുണയോടെ യു.ഡി.എഫ് തന്നെ ഭരിക്കും.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ സത്യപ്രതിജ്ഞ 12ന് നടക്കും. നഗരസഭാ ചെയര്‍മാന്‍, മേയര്‍ തിരഞ്ഞെടുപ്പ് 18നും പ്രസിഡന്‍്റ് തിരഞ്ഞെടുപ്പ് 19നും നടക്കും.
മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 18ന് രാവിലെ 11നും വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2നും നടക്കും. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്‍്റ് തിരഞ്ഞെടുപ്പ് 19നും വൈസ് പ്രസിഡന്‍്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2നും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments