HomeNewsShortചൈനയില്‍ മണ്ണിടിച്ചലില്‍ 100 പേരെ കാണാതായി; 40 വീടുകൾ മണ്ണിനടിയിൽ രക്ഷാപ്രവർത്തനം തുടരുന്നു

ചൈനയില്‍ മണ്ണിടിച്ചലില്‍ 100 പേരെ കാണാതായി; 40 വീടുകൾ മണ്ണിനടിയിൽ രക്ഷാപ്രവർത്തനം തുടരുന്നു

ചൈനയിലെ സിച്ചുവാന്‍ പ്രവശ്യയിലെ മാക്‌സിയന്‍ കൗണ്ടിയിൽ മണ്ണിടിച്ചലില്‍ 100 പേരെ കാണാതായി. 40 വീടുകള്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന വിവരമനുസരിച്ച് സിനോം ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. എന്നാല്‍ മണ്ണിടിച്ചിലിന്റെ വ്യാപ്തിയെ കുറിച്ച് സൂചനകളൊന്നുമില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയും മണ്ണിടിച്ചലും ചൈനയിലെ മലമ്പ്രദേശങ്ങളിലെ നിത്യ സംഭവമാണ്. ജനുവരിയില്‍ ഉണ്ടായ സമാനമായ മണ്ണിടിച്ചിലില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഭൂമി കീഴ്മേല്‍ മറിഞ്ഞ അവസ്ഥയായി. ഇനിയും മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. നിരവധി പേര്‍ മണ്ണിനടിയില്‍ ജീവനോടെ കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments