HomeNewsShortകെഎസ്ആര്‍ടിസി ജീവനക്കാർ ഇന്നുമുതൽ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് മാറ്റി വെച്ചു

കെഎസ്ആര്‍ടിസി ജീവനക്കാർ ഇന്നുമുതൽ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് മാറ്റി വെച്ചു

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വെച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മൂന്ന് കാര്യങ്ങളില്‍ പ്രധാനമായും ഗതാഗതമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടിയെന്ന് തിരുവനന്തപുരത്ത് സംയുക്തയൂണിയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നല്‍കിയ റിപ്പോര്‍ട്ട് ഈ മാസം 21-നകം നടപ്പിലാക്കും. 30-നകം ശമ്പളപരിഷ്‌കരണചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ നിയമപരമായ പരിധിയ്ക്കുള്ളില്‍ വച്ച് ശ്രമിക്കുമെന്നും യൂണിയനുകള്‍ പറഞ്ഞു. ഗതാഗതസെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും ചര്‍ച്ചയിലുണ്ടായിരുന്നു. ഇന്ന് രാവിലെ യൂണിയന്‍ നേതാക്കള്‍ കെഎസ്ആര്‍ടിസി എംഡിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. എംഡിയുടേത് ധിക്കാരപരമായ നിലപാടാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം യൂണിയന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments