HomeNewsShortജിഷ വധക്കേസ് അന്വേഷണത്തിൽ പോലീസിനു തിരിച്ചടി: ആധാര്‍ പരിശോധനക്ക് അനുമതിയില്ല

ജിഷ വധക്കേസ് അന്വേഷണത്തിൽ പോലീസിനു തിരിച്ചടി: ആധാര്‍ പരിശോധനക്ക് അനുമതിയില്ല

പെരുമ്പാവൂര്‍: ജിഷ വധക്കേസ് അന്വേഷണത്തിൽ പോലീസിനു തിരിച്ചടി. കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളം ആരുടേതെന്ന് കണ്ടത്തൊന്‍ ആധാര്‍ ഡാറ്റാബേസ് പരിശോധിക്കാനുള്ള പൊലീസ് നീക്കം പാളി. ഇത്തരമൊരു പരിശോധന അനുവദിക്കാനാകില്ളെന്ന് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബംഗളൂരുവിലെ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) മേഖലാ ആസ്ഥാനം അധികൃതര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് പൊലീസ് നീക്കത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ പ്രത്യേകാന്വേഷണ സംഘം വെറുംകൈയോടെ മടങ്ങി.

 

 

ആധാര്‍ ഡാറ്റ ബേസ് പരിശോധനക്ക് കുറുപ്പംപടി മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചത്. ഘാതകന്‍ ഇതര സംസ്ഥാന തൊഴിലാളിയാവുകയും ആള്‍ മുങ്ങുകയും ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടത്തൊനായിരുന്നു ഈ നീക്കം. ജിഷയുടെ സഹോദരി ദീപയുടെ കാമുകനെന്ന് പൊലീസ് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളി ഒളിവിലാണ്. ഇയാളുടെയും ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെയും വിരലടയാളവും ഒത്തുനോക്കുകയായിരുന്നു ലക്ഷ്യം. ആധാര്‍ വിരലടയാള പരിശോധന അന്വേഷണത്തിന് ഏറെ സഹായിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു പൊലീസ്. എന്നാൽ ഈ നീക്കം പാളിയതോടെ കേസ് എങ്ങിനെ മുന്നോട്ടു കൊണ്ട് പോകും എന്ന ആശങ്കയിലാണ് കേരള പോലീസ്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments