HomeNewsShortജാട്ട് പ്രക്ഷോഭം: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ജാട്ട് പ്രക്ഷോഭം: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഛണ്ഡീഗഡ്: ജാട്ട് സംവരണ പ്രക്ഷോഭത്തെത്തുടർന്ന് ഐ.ജി അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ഹരിയാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭുബീന്ദര്‍ സിങ് ഹൂഡയുടെ സഹായി വീരേന്ദര്‍ സിങിനെതിരെ പ്രക്ഷോഭത്തിനിടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് ഗൂഢാലോചന, രാജ്യദ്രോഹം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. രോഹ്തക് റേഞ്ച് ഐ.ജി ശ്രീകാന്ത് ജാധവ് ഡി.വൈ.എസ്.പി മാരായ അമിത് ദഹിയ, അമിത് ഭാട്ടിയ എന്നീ ഉദ്യോഗസ്ഥരാണ് സസ്‌പെന്‍ഷനിലായത്. പ്രക്ഷോഭത്തന്റെ ഭാഗമായി അക്രമങ്ങളും കൊള്ളയടിയും നടന്നപ്പോള്‍ പോലീസ് നിഷ്‌ക്രിയരായിരുന്നു എന്നാണ് സസ്‌പെന്‍ഷനിനുള്ള വിശദീകരണം. രോഹ്തക്, സോനിപ്പത്ത്, പാനിപ്പത്ത്, ഛജ്ജാര്‍ എന്നീ പ്രദേശത്താണ് രൂക്ഷമായി കലാപം നടന്നത് രോഹ്തക് റേഞ്ചിനു കീഴിലുള്ള പ്രദേശങ്ങളാണിവ. ഒമ്പത് ദിവസം നീണ്ടു നിന്ന ജാട്ട് പ്രക്ഷോഭത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments