HomeNewsShortഅടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശും എന്ന സൂചന നല്‍കി ഐഎസ്; കരുതലോടെ രാജ്യങ്ങൾ

അടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശും എന്ന സൂചന നല്‍കി ഐഎസ്; കരുതലോടെ രാജ്യങ്ങൾ

ഐഎസിന്‍റെ പ്രാദേശിക തലവന്‍ അബു മുഹമ്മദ് അല്‍ ബംഗാളിയുടെ പേരില്‍ ബംഗാളി ഭാഷയില്‍ പുറത്തിറക്കിയ പോസ്റ്റര്‍ ഇന്ത്യയും ബംഗ്ലാദേശും ലക്ഷ്യമിടുന്നതിന്‍റെ സൂചനയാണെന്ന് ഇന്‍റലിജന്‍റ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ് അനുകൂല ടെലഗ്രാം ഗ്രൂപ്പില്‍ ബംഗാളിയില്‍ ഞങ്ങള്‍ ഉടന്‍ വരും എന്ന സന്ദേശവും പ്രചരിച്ചിരുന്നു.

‘ബംഗാളിലെയും ഹിന്ദിലെയും ഖലീഫയുടെ പോരാളികള്‍ നിശബ്ദരാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഓര്‍ത്തുകൊള്ളുക ഞങ്ങളുടെ ആളുകള്‍ ഒരിക്കലും നിശബ്ദരാവില്ല. ഞങ്ങള്‍ പ്രതികാരദാഹികളാണ്. ഞങ്ങളെ ഒരിക്കലും നിങ്ങള്‍ക്ക് തുടച്ചുനീക്കാനാവില്ല’- പോസ്റ്ററില്‍ പറയുന്നു.
പോസ്റ്റര്‍ പുറത്തിറക്കിയ ശേഷം ധാക്കയിലെ സിനിമ തിയറ്ററിന് സമീപം ചെറിയ സ്ഫോടനം നടന്നു. ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ പ്രസ്താവനയുടെ ബംഗാളി വിവര്‍ത്തനം ധാക്ക സ്ഫോടനത്തിന് ശേഷം പുറത്തിറക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments