HomeNewsShortനോട്ടു നിരോധനം തിരിച്ചടിയായി: മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു; 'ഇന്ത്യാ ടുഡെ' സര്‍വ്വേ ഫലത്തിൽ പറയുന്നത്.....

നോട്ടു നിരോധനം തിരിച്ചടിയായി: മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു; ‘ഇന്ത്യാ ടുഡെ’ സര്‍വ്വേ ഫലത്തിൽ പറയുന്നത്…..

നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഇന്ത്യാ ടുഡെ സര്‍വ്വേ ഫല സൂചനകള്‍. 2017 ജനുവരിയെ അപേക്ഷിച്ച്‌ മോദിയുടെ ജനപ്രീതിയില്‍ 19 ശതമാനം കുറഞ്ഞെന്നാണ് സര്‍വ്വേ ഫലം. 2017 ജനുവരിയില്‍ 65 ശതമാനമാളുകളുടെ പ്രിയ നേതാവായിരുന്നു മോദിയെങ്കില്‍ 2019 ജനുവരിയോടെ ഇത് 46 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ, ദുര്‍ബലമായ സാമ്ബത്തിക സ്ഥിതി, കാര്‍ഷിക മേഖലയിലെ തിരിച്ചടി എന്നിവയാണ് മോദിക്ക് തിരിച്ചടിയായതെന്നും സര്‍വ്വേയില്‍ പറയുന്നു.

നോട്ട് നിരോധനത്തിന് പിന്നാലെയാണ് ഈ ഇടിവ്. എങ്കിലും മോദി തന്നെയാണ് ജനപ്രിയ നോതാക്കളില്‍ മുന്നില്‍. അതേസമയം രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി കുത്തനെ കൂടിയെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ഫലം വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് 10ല്‍ നിന്ന് 34 ശതമാനാമായാണ് രാഹുലിന്‍റെ ജനപ്രീതി വളര്‍ന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments