HomeNewsShortആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശാസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തീരുമാനം: ഐഎംഎ ഇന്ന് പണിമുടക്കും

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശാസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തീരുമാനം: ഐഎംഎ ഇന്ന് പണിമുടക്കും

Strikeബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകള്‍ക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ ഇന്ന് രാജ്യ വാപകമായി പണിമുടക്കും. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സമരം കാരണം മോഡേണ്‍ മെഡിസിൻ ചികില്‍സ കിട്ടാത്തവരെ സഹായിക്കാൻ ആയുര്‍വേദ ഡോക്ടര്‍മാര്‍ രംഗത്തുണ്ട്. നാളെ പരിശോധന സമയം കൂട്ടി സമരത്തെ നേരിടാനാണ് തീരുമാനം.
ഐഎംഎയുടെ നീക്കം തടയാൻ ആയുര്‍വേദ അസോസിയേഷൻ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട് . സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് സമരം. ഒപികൾ പ്രവര്‍ത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തിൽ ഡോക്ടര്‍മാര്‍ ഉണ്ടാകും. കിടത്തി ചികിത്സയെ ബാധിക്കില്ല. കൊവിഡ് ആശുപത്രികളെല്ലാം പ്രവര്‍ത്തിക്കും. സൂചന പണിമുടക്കില്‍ ഫലം കണ്ടില്ലെങ്കില്‍ വമ്പൻ സമര പരിപാടികള്‍ക്കാണ് ആലോചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments