HomeNewsShort24 മണിക്കൂറിനിടെ കൂടിയത് 4.4 അടി വെള്ളം; എട്ട് അടി കൂടി ഉയര്‍ന്നാല്‍ ഇടുക്കിയില്‍ ബ്ലൂ...

24 മണിക്കൂറിനിടെ കൂടിയത് 4.4 അടി വെള്ളം; എട്ട് അടി കൂടി ഉയര്‍ന്നാല്‍ ഇടുക്കിയില്‍ ബ്ലൂ അലേര്‍ട്ട്

ഇടുക്കി സംഭരണയില്‍ 8 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കും. രണ്ട് ദിവസമായി മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് നന്നായി തുടരുകയാണ്. ഇതിനൊപ്പം മുല്ലപ്പെരിയാര്‍ കൂടി തുറന്നാല്‍ ഇത് വേഗത്തിലാകും. ഇന്നലെ രാത്രി രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2364.02 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 24 മണിക്കൂറിനിടെ കൂടിയത് 4.4 അടി വെള്ളമാണ്. കഴിഞ്ഞ ദിവസം ഇത് 5.6 അടിയായിരുന്നു. നിലവില്‍ 2372.58 അടിയെത്തിയാലാണ് ബ്യൂ അലേര്‍ട്ട് പ്രഖ്യാപിക്കുക, 2378.58ല്‍ ഓറഞ്ചും 2379.58 അടിയെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച്‌ ചെറുതോണി ഡാം തുറക്കുകയും ചെയ്യും. അനുവദനീയമായ മൊത്തം സംഭരണ ശേഷി 2403 അടിയാണ്. പ്രളയസാധ്യത ഒഴുവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരോ സമയത്തും ശേഖരിക്കാവുന്ന വെള്ളത്തിന്റെ അളവ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇടുക്കിയില്‍ 2373 അടിക്ക് മുകളിലാണ് ഷട്ടറിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments