HomeNewsShortകനത്ത മഴ: ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു; അതീവ ജാഗ്രതാനിർദേശം

കനത്ത മഴ: ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു; അതീവ ജാഗ്രതാനിർദേശം

ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലെ ഷട്ടറാണ് തുറക്കുന്നത്.

മഴശക്തമാകുന്നതിന് മുമ്പ് അണക്കെട്ട് തുറന്നാല്‍ ജലനിരപ്പ് നിയന്ത്രിക്കാമെന്നാണ് കണക്ക് കൂട്ടല്‍. അടുത്ത ദിവസങ്ങളിലെല്ലാം ഇടുക്കിയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നലെ നാല് മണിക്ക് ഷട്ടര്‍ തുറക്കാനായിരുന്നു കെഎസ്ഇബിയുടെ ആദ്യ തീരുമാനം. എന്നാല്‍ പകല്‍ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്ഇബി ബോര്‍ഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. കഴിഞ്ഞ തവണ ഡാം തുറക്കാന്‍ വൈകിയതിനാല്‍ ബോര്‍ഡ് ഏറെ പഴി കേട്ടിരുന്നു. അത് ഒഴിവാക്കാന്‍ കൂടിയാണ് തീരുമാനമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments