HomeNewsShortജമ്മുവിൽ ഹെലികോപ്ടർ അപകടത്തിൽ 7 പേർ മരിച്ചു. മരിച്ചവരിൽ വനിതാ പൈലറ്റ് സുനിത വിജയനും

ജമ്മുവിൽ ഹെലികോപ്ടർ അപകടത്തിൽ 7 പേർ മരിച്ചു. മരിച്ചവരിൽ വനിതാ പൈലറ്റ് സുനിത വിജയനും

ജമ്മു: ജമ്മുവിൽ ഹെലികോപ്ടർ അപകടത്തിൽ 7 പേർ മരിച്ചു. മരിച്ചവരിൽ വനിതാ പൈലറ്റ് സുനിത വിജയനും. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി സുനിത വിജയനാണ് മരിച്ചത്. ജമ്മുവിലെ കത്രയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകരുമായി മടങ്ങുമ്പോഴായിരുന്നു ദുരന്തം. ഹിമാലയന്‍ ഹേലി സര്‍വ്വീസ് കമ്പനിയുടെ ഹെലിക്കോപ്ടറാണ്‌ അപകടത്തില്‍ പെട്ടത്. കത്രയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ഹെലിക്കോപ്ടര്‍ തീപ്പിടിച്ച് തകര്‍ന്നുവീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ജമ്മു ഐ.ജി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments