HomeNewsShortഹര്‍ത്താലില്‍ വ്യാപക അക്രമം; ബസുകള്‍ക്ക് നേരെ കല്ലേറ്; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; ഹര്‍ത്താലിന് ബിജെപി പിന്തുണയും

ഹര്‍ത്താലില്‍ വ്യാപക അക്രമം; ബസുകള്‍ക്ക് നേരെ കല്ലേറ്; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; ഹര്‍ത്താലിന് ബിജെപി പിന്തുണയും

ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. തിരുവനന്തപുരം കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ഇതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തി. കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. കുണ്ടായിത്തോടും മുക്കത്തും കുന്നമംഗലത്തുമാണ് അക്രമം. കുറ്റിപ്പുറം ചമ്രവട്ടത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സര്‍വീസ് നടത്തൂയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അതേസമയം, ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ഹര്‍ത്താലിനെതിരെ പ്രതിഷേധ പ്രകടനം നടത്തും.

അതേസമയം, ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിയമവാഴ്ചയും സമാധാനാന്തരീക്ഷവും നിലനിര്‍ത്തുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments