HomeNewsShortപുതുവര്‍ഷത്തെ ആവേശത്തോടെ വരവേറ്റ് ലോകം; പുത്തൻ പ്രതീക്ഷകളുമായി 2019 ലേക്ക്

പുതുവര്‍ഷത്തെ ആവേശത്തോടെ വരവേറ്റ് ലോകം; പുത്തൻ പ്രതീക്ഷകളുമായി 2019 ലേക്ക്

2018നോട് വിട ചൊല്ലി പുതുവര്‍ഷത്തെ ആവേശത്തോടെ വരവേറ്റ് ലോകം. വന്‍ ആഘോഷ പരിപാടികളോടെയാണ് സംസ്ഥാനത്തും പുതുവര്‍ഷത്തെ വരവേറ്റത്.ന്യൂസീലന്‍‌ഡാണ് പുതിയവര്‍ഷത്തെ ആദ്യം വരവേറ്റത്. ഓക‌്ലന്‍ഡില്‍ കൂറ്റന്‍ ക്ലോക്കിലെ കൗണ്ട് ഡൗണോട് കൂടിയായിരുന്നു ആഘോഷം. ഓസ്ട്രേലിയയിലും ആഘോഷത്തോടെ പുതുവര്‍ഷം പിറന്നു. പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ച്‌ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കൊച്ചിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. തിരക്ക് കണക്കിലെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

വിവിധ കലാപരിപാടികളോടെയാണ് കൊച്ചി പുതുവര്‍ഷത്തെ വരവേറ്റത്. കൊച്ചിന്‍ കാര്‍ണിവലിന്റെ സമാപനത്തോടനുബന്ധിച്ച്‌ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങള്‍ രാത്രി ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments