HomeNewsShortമന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചുവെന്നാണ് നിഗമനം. കൊല്ലം കടയ്ക്കലിലെ വീട്ടില്‍ നിന്നാണ് സുജിത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലെ പൊലീസുകാരനാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടുവര്‍ഷമായി മാത്യു ടി തോമസിന്റെ ഗണ്‍മാനായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാള്‍ വീട്ടിലെത്തിയത്. കിടപ്പുമുറിയില്‍ രണ്ട് കൈയിലെയും ഞരമ്പ് മുറിച്ചതിന് ശേഷമാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആത്മഹത്യ ചെയ്ത ഗണ്‍മാന്‍ സുജിത്തിന് ഔദ്യോഗിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മന്ത്രി മാത്യു ടി തോമസ്. സ്ഥിരം ഗണ്‍മാന്‍ അവധിയിലായതിനാല്‍ പകരം വന്നതാണ് സുജിത്തെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments