HomeNewsShortശമ്പള കുടിശിക ചോദിച്ച പെൺകുട്ടിയെ വെട്ടിമുറിച്ച്‌ പായ്ക്കറ്റുകളിലാക്കി അഴുക്ക് ചാലില്‍ ഉപേക്ഷിച്ചു

ശമ്പള കുടിശിക ചോദിച്ച പെൺകുട്ടിയെ വെട്ടിമുറിച്ച്‌ പായ്ക്കറ്റുകളിലാക്കി അഴുക്ക് ചാലില്‍ ഉപേക്ഷിച്ചു

ശമ്പള കുടിശിക ചോദിച്ചതിന് വീട്ടുജോലിക്കായി കൊണ്ടുവന്ന കൗമാരക്കാരിയെ കരാറുകാരന്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിമുറിച്ച്‌ പായ്ക്കറ്റുകളിലാക്കി അഴുക്ക് ചാലില്‍ ഉപേക്ഷിച്ചു. ഡല്‍ഹിയിലാണ് സംഭവം. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടി ശന്പളം ചോദിച്ചതും, തിരിച്ച്‌ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതുമാണ് കൊലപാതകത്തിന് കാരണമായത്. മൂന്നു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. കൊലയ്ക്കു ശേഷം ഇവര്‍ മൂന്നു പേരും ചേര്‍ന്ന് മൃതദേഹം വെട്ടിനുറക്കി അഴുക്ക് ചാലില്‍ തള്ളി. വിവിധ പായ്ക്കറ്റുകളിലാക്കിയാണ് മൃതദേഹം അഴുക്ക് ചാലില്‍ ഉപേക്ഷിച്ചത്. സംഭവത്തിലെ പ്രധാന പ്രതി മന്‍ജീത് സിംഗ് കാര്‍കറ്റയെ പോലീസ് അറസ്റ്റ് ചെയ്തു.

സോണി കുമാരി എന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മഞ്ജിതും സുഹൃത്തുകളും ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സോണിയെ മറ്റൊരു വീട്ടില്‍ ജോലിക്ക് അയയ്ക്കുകയായിരുന്നു. സോണി ജോലി ചെയ്തിരുന്ന വീട്ടില്‍നിന്നും മഞ്ജിത് അവളുടെ ശമ്പളം വാങ്ങിയിരുന്നെങ്കിലും അത് സോണിക്ക് നല്‍കിയിരുന്നില്ല. ഒരു വര്‍ഷമായി ശമ്പളം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ സോണി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും മഞ്ജിതിനോട് പണം ആവശ്യപ്പെടുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments