HomeNewsShortസൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി; പ്രതിമാസ സൗജന്യ വൈദ്യുതി പരിധി 30 യൂണിറ്റ് ആക്കി;...

സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി; പ്രതിമാസ സൗജന്യ വൈദ്യുതി പരിധി 30 യൂണിറ്റ് ആക്കി; 50 യൂണിറ്റുവരെ ഒന്നര രൂപ മാത്രം

സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി. ഉത്തരവിറക്കി. പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമായി ലഭിക്കും. നേരത്തെ ഇത് 20 യൂണിറ്റായിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗജന്യ വൈദ്യുതി ഉപയോഗത്തിന്‍റെ പരിധി ഉയര്‍ത്തുന്നത്. റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതോടെയാണ് ഇതു നടപ്പാക്കി വൈദ്യുതി ബോര്‍ഡ് ഉത്തരവിറക്കിയത്. മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് നേരത്തേ സൗജന്യം അനുവദിച്ചിരുന്നത്. അതേസമയം, കണക്ടഡ് ലോഡ് 500 വാട്‌സ് എന്ന പരിധിയില്‍ മാറ്റമില്ല. 1000 വാട്‌സ് വരെ കണക്ടഡ് ലോഡുള്ള ബിപിഎല്‍ ഉപയോക്താക്കള്‍ക്ക് 50 യൂണിറ്റിന് വരെ നിരക്ക് യൂണിറ്റിന് 1.50 രൂപയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments