HomeNewsShortഅസമില്‍ പ്രളയം: 29 മരണം; കൂടുതൽ ആളുകളെ ഒഴിപ്പിച്ചു

അസമില്‍ പ്രളയം: 29 മരണം; കൂടുതൽ ആളുകളെ ഒഴിപ്പിച്ചു

ഗുവാഹട്ടി: കനത്തമഴയും ദുരിതവും മൂലം പ്രളയത്തില്‍ അസമില്‍ മരിച്ചവരുടെ എണ്ണം 29 ആയി. സംസ്ഥാനത്തിന്റെ 28 ജില്ലകളിലായി 37 ലക്ഷത്തോളം ആളുകള്‍ പ്രളയദുരിതത്തിലാണ്. വിവിധ ഇടങ്ങളില്‍ തുറന്ന 970 ദുരിതാശ്വാസ ക്യാമ്പുകളിലായി അഞ്ചു ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ വിദൂരഗ്രാമങ്ങളില്‍ ജനജീവിതം ദുസ്സഹമാണ്. വൈദ്യുതി- വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചതോടെ റേഡിയോയിലൂടെ ലഭിക്കുന്ന അറിയിപ്പുകളാണു ജനങ്ങളുടെ ഏക ആശ്രയം.

 
നൂറോളം ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ലകിംപുര്‍, ഗൊലഗട്ട്, ബോംഗായിഗാവ്, ജോര്‍ഹാട്ട്, ദെമാജി, ബര്‍പെട, ഗോള്‍പാറ, ദുബ്രി, ദരാംഗ്, മോറിഗാവ്, സോണിത്പുര്‍ എന്നിവിടങ്ങളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. രണ്ട് ലക്ഷം ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും തടയിണകളും പ്രളയത്തില്‍ ഒലിച്ചുപോയി.

വീണ്ടും പോലീസിന്റെ കാടത്തം; വാഹനമെടുക്കാൻ ചെന്ന മാധ്യമപ്രവർത്തകരെ സ്റ്റേഷനിൽ പൂട്ടിയിട്ടു

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത എസ്‌ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments