HomeNewsShortഡ​ല്‍​ഹി​യി​ലെ മാ​ല്‍​വി​യ​യിലെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ; തീ​യ​ണ​യ്ക്കാ​ന്‍ വ്യോ​മ​സേ​ന​യും രംഗത്ത്

ഡ​ല്‍​ഹി​യി​ലെ മാ​ല്‍​വി​യ​യിലെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ; തീ​യ​ണ​യ്ക്കാ​ന്‍ വ്യോ​മ​സേ​ന​യും രംഗത്ത്

ഡ​ല്‍​ഹി​യി​ലെ മാ​ല്‍​വി​യ ന​ഗ​റി​ലെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ. ഗോ​ഡൗ​ണി​നു സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ട്ര​ക്കി​ല്‍​നി​ന്നാ​ണ് തീ​പ​ട​ര്‍​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഈ ​ട്ര​ക്കി​ല്‍ റ​ബ​ര്‍ ലോ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ല്‍ തീ ​ആ​ളി​പ്പ​ട​ര്‍​ന്നു. പ്ലാ​സ്റ്റി​ക്കും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ശേ​ഖ​രി​ച്ചി​രു​ന്ന ഗോ​ഡൗ​ണ്‍ പൂ​ര്‍​ണ​മാ​യും തീ ​വി​ഴു​ങ്ങി. ക​ഴി​ഞ്ഞ പ​തി​നാ​റു മ​ണി​ക്കൂ​റു​ക​ളി​ലാ​യി അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഡ​ല്‍​ഹി​യി​ല്‍ അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ വ​ലി​യ അ​ഗ്നി​ബാ​ധ​ക​ളി​ലൊ​ന്നാ​ണി​ത്. വ്യോ​മ​സേ​ന​യു​ടെ എം​ഐ-17 ഹെ​ലി​കോ​പ്റ്റ​ര്‍ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന് വെ​ള്ളം ഒ​ഴി​ച്ച്‌ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. മാ​ല്‍​വി​യ ന​ഗ​റി​ല്‍ ഖി​ര്‍​കി​ലെ വെ​യ​ര്‍​ഹൗ​സി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കും സ്കൂ​ളി​ലേ​ക്കും തീ​പ​ട​രാ​തി​രി​ക്കാ​ന്‍ രാ​ത്രി മു​ഴു​വ​നും അ​ഗ്നി​ശ​മ​ന​സേ​ന പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. 80 ഫ​യ​ര്‍ എ​ഞ്ചി​നു​ക​ളാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​യി​ല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments