HomeNewsShortത്യാഗസ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു; ഗൾഫിലും ഇന്ന് പെരുന്നാൾ

ത്യാഗസ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു; ഗൾഫിലും ഇന്ന് പെരുന്നാൾ

കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. പരസ്പരം പെരുന്നാള്‍ ആശംസിച്ചും ഈദ് ഗാഹുകളില്‍ ഒന്നിച്ച്‌ പ്രാര്‍ത്ഥിച്ചും പെരുന്നാള്‍ തിരക്കിലേക്ക് കടക്കുകയാണ് വിശ്വാസികള്‍. കോഴിക്കോട് മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാര്‍ ശവ്വാല്‍ മാസപ്പറിവി സ്ഥിരികരിച്ചത്. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലിംകള്‍ ഇന്ന് ചെറിയ പെരുന്നാളാഘോഷിക്കുന്നത്. കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് തങ്ങളും പാളയം ഇമാമും മറ്റു ഖാസിമാരും അറിയിച്ചു.

സൗദി, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം വിപുലമാണ് പെരുന്നാള്‍ നിസ്‌കാരവും ആഘോഷവും. റമദാന്‍ പൂര്‍ത്തിയാക്കി ഇരു ഹറമിനോടും വിടവാങ്ങുകയാണ് ലക്ഷോപലക്ഷം വിശ്വാസികള്‍.

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് സൗദി സുപ്രീംകോടതി അറിയിച്ചു. ഇരു ഹറമിലേയും പെരുന്നാള്‍ നമസ്‌കാരത്തിലും സൗദിയുടെ വിവിധ ഭാഗങ്ങളിലും ഒരുക്കിയ ഈദ്ഗാഹിലും ലക്ഷങ്ങള്‍ പങ്കാളികളായി.

അല്‍ഐനിലെ ജബല്‍ ഹഫീത്തില്‍ ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ നീതി കാര്യ മന്ത്രാലയത്തിന്റെ ചന്ദ്രപ്പിറവി ദര്‍ശന സമിതി പെരുന്നാള്‍ ഉറപ്പിച്ചത്. ബഹ്‌റൈന്‍ ഔഖാഫ് പെരുന്നാള്‍ പ്രഖ്യാപിച്ചതോടെ നാടെങ്ങും ഒരുക്കങ്ങള്‍ തകൃതിയിലായി. ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മാസപിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ശവ്വാല്‍ ഒന്നായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments