HomeNewsLatest Newsഐഎസ് ഭീകരാക്രമണ പദ്ധയിട്ട രണ്ടു യുവാക്കളെ ഫ്രഞ്ച് സേന പിടികൂടി; ലക്ഷ്യമിട്ടത് സ്വവർഗാനുരാഗികളെ

ഐഎസ് ഭീകരാക്രമണ പദ്ധയിട്ട രണ്ടു യുവാക്കളെ ഫ്രഞ്ച് സേന പിടികൂടി; ലക്ഷ്യമിട്ടത് സ്വവർഗാനുരാഗികളെ

ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടു യുവാക്കള്‍ ഫ്രാന്‍സില്‍ അറസ്റ്റില്‍. ഇരുപത്തിയൊന്നും ഇരുപത്തിമൂന്നും വയസ് പ്രായമുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് സുരക്ഷാ സേന പിടികൂടിയത്. സ്വവര്‍ഗാനുരാഗികളെ ലക്ഷ്യമിട്ടാണ് ഇവര്‍ ആക്രമണത്തിന് ഒരുങ്ങിയതെന്നാണ് സൂചന. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കത്തി, ഫയറിംഗ് ഉപകരണങ്ങള്‍, ഐഎസ് ലഘുലേഖകളും എന്നിവ കണ്ടെത്തി.

ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടില്ല. 2015 നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ഫ്രാന്‍സില്‍ കര്‍ശന സുരക്ഷാ നടപടികളാണ് സ്വീകരിച്ചുപോരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments