HomeNewsShortപാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലും ഭൂചലനം; ഒൻപതുപേർ മരിച്ചു; നിരവധി വീടുകൾ തകർന്നു; മുന്നൂറിലധികം പേർക്ക് പരിക്ക്

പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലും ഭൂചലനം; ഒൻപതുപേർ മരിച്ചു; നിരവധി വീടുകൾ തകർന്നു; മുന്നൂറിലധികം പേർക്ക് പരിക്ക്

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് അധികം പേര്‍ക്കും പരിക്ക് പറ്റിയത്. വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുരന്ത നിവാരണ സേനയോട് തയ്യാറായി ഇരിക്കാൻ പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അഫ്ഗാനിലെ ലെഖ്മാൻ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. പലയിടങ്ങളും ഫോണ്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments