HomeNewsShortകുന്ദംകുളത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു; കാരണം സംശയരോഗം

കുന്ദംകുളത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു; കാരണം സംശയരോഗം

തൃശൂര്‍ കുന്ദംകുളത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു. ആയിക്കല്‍ പനങ്ങാട് വീട്ടില്‍ പ്രതീഷ് (48) ആണ് ഭാര്യ നിഷയെ (33) വെട്ടി കൊലപ്പെടുത്തിയത്. പ്രതീഷ് പോലീസില്‍ കീഴടങ്ങി. പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ചാണ് പ്രതീഷ് ഭാര്യ നിഷയെ കൊലപ്പെടുത്തിയത്. നിഷയുടെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

 

സംഭവം നടക്കുമ്പോള്‍ ഇവരുടെ 13 വയസായ മകളും പ്രതീഷിന്റെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതീഷ് തന്നെയാണ് പോലീസിനെ വിളിച്ചത്. സൗദിയിലായിരുന്ന പ്രതീഷ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. കുന്ദംകുളം എസ്‌ഐ ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. നിഷയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

അവയവമാറ്റം അവസാനിക്കുന്നു; ഇനി നഷ്ടപ്പെട്ട അവയവം താനേ മുളച്ചുവരും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ !

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments