HomeNewsShortകേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും; കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും; കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. സിപിഐഎം അവയ്‌ലെബിള്‍ പിബിയാണ് തീരുമാനമെടുത്തത്. പി കരുണാകരനാണ് നോട്ടീസ് നല്‍കിയത്. നാളെ പരിഗണിക്കണമെന്നാണ് ആവശ്യം.നേരത്തെ കോണ്‍ഗ്രസ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയനോട്ടീസ് നല്‍കിയിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ലോക്​സഭ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കിയത്. ​മാർച്ച്​ 27നുള്ള ലോക്​സഭ നടപടി ക്രമങ്ങളിൽ അവിശ്വാസ പ്രമേയം കൂടി ഉൾപ്പെടത്തണമെന്നാണ്​ ആവശ്യം. തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി​യും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സും സ​ർ​ക്കാ​രി​നെ​തി​രേ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സും സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ടി.ഡി.പി എം.പി തോട്ട നരസിംഹവും വൈ.എസ്​.ആർ കോൺഗ്രസ്​ എം.പി വൈ.വി സുബ്ബ റെഡ്​ഡിയുമാണ്​ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകിയത്​. ഇരു പാർട്ടികളും ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യ​പ്പെട്ടാണ്​ സർക്കാറിനെതിരെ രംഗത്ത്​ വന്നത്.

മാ​ർ​ച്ച് 27നു​ള്ള ലോ​ക്സ​ഭ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം കൂ​ടി ഉ​ൾ​പ്പെ​ട​ത്ത​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്റെ ആ​വ​ശ്യം. ആ​ന്ധ്ര​യ്ക്കു പ്ര​ത്യേ​ക പ​ദ​വി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ടി​ഡി​പി​യും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ തി​രി​ഞ്ഞ​ത്. ടി​ഡി​പി​യു​ടെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ 50 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments