HomeNewsShortഇന്ത്യയിൽ രോഗികൾ 67, 000 കടന്നു: 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണത്തിൽ വൻവർധന: മരണം 2206...

ഇന്ത്യയിൽ രോഗികൾ 67, 000 കടന്നു: 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണത്തിൽ വൻവർധന: മരണം 2206 ആയി

ഇന്ത്യയിൽ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 67152 ആയി. മരിച്ചവരുടെ എണ്ണം 2206 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ വർധനവാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ മുംബൈയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 13000 കടന്നു.

രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമതുള്ള ഗുജറാത്തിൽ രോഗികളുടെ എണ്ണം 8000 കടന്നു. ഇന്നലെ 398 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8195 ആയി. ഗുജറാത്തിലെ രോഗികളുടെ എണ്ണം 8194 ഉം മരിച്ചവരുടെ എണ്ണം 493 മാണ്. ദില്ലിയിൽ രോഗം ബാധിച്ച 6923 പേരിൽ 73 പേർ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments