HomeNewsShort24 മണിക്കൂറിനിടെ 218,378 പുതിയ രോഗികൾ; ലോകമാകെ കോവിഡ് രോഗികൾ 1.46 കോടി കടന്നു കുതിക്കുന്നു

24 മണിക്കൂറിനിടെ 218,378 പുതിയ രോഗികൾ; ലോകമാകെ കോവിഡ് രോഗികൾ 1.46 കോടി കടന്നു കുതിക്കുന്നു

ലോകമാകെ 24 മണിക്കൂറിനിടെ 218, 378 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ചവരുടെ എണ്ണം 14,633,037 ആയി. 608,539 മരണം. 8,730,138 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം 30,​000 കടന്നു. ജൂലായ് 12 മുതൽ 18 വരെ രാജ്യത്ത് ആകെയുണ്ടായ 2.27 ലക്ഷം പുതിയ രോഗികളിൽ 1.40 ലക്ഷവും കേരളമുൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമായാണ്. മഹാരാഷ്ട്രയിൽ മാത്രം അരലക്ഷത്തിലേറെ പുതിയ രോഗികൾ ഉണ്ടായി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 3, 896,855. 65,584 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണം 143,269 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments