HomeNewsShortഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 31ലക്ഷം കടന്നു കുതിക്കുന്നു; 24 മണിക്കൂറിനിടെ 61,408 പേ‌‌ർക്ക് കൂടി...

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 31ലക്ഷം കടന്നു കുതിക്കുന്നു; 24 മണിക്കൂറിനിടെ 61,408 പേ‌‌ർക്ക് കൂടി രോ​ഗം

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 31ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 61,408 പേ‌‌ർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. കേന്ദ്ര സ‌ർക്കാ‌ർ കണക്കനുസരിച്ച് 31, 06, 348 പേ‌‌ർക്കാണ് ഇത് വരെ രാജ്യത്ത് കൊവി‍ഡ് സ്ഥിരീകരിച്ചത്. 836 മരണങ്ങൾ കൂടി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ മരണം 57542 ആയി. ഇന്നലെ മാത്രം 57, 468 പേ‌ർ രോഗ മുക്തരായി എന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവിൽ 7,10,771 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 23,38,035 പേ‌ർ സ‌ർക്കാ‌ർ കണക്കനുസരിച്ച് രോ​ഗമുക്തി നേടി. 74.90 ശതമാനമാണ് രാജ്യത്ത് നിലവിൽ രോ​ഗമുക്തി. 10,441 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് പ്രതിദിന രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments