HomeNewsShortലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.02 കോടി കടന്ന് കുതിക്കുന്നു;ആകെ മരണം 7.37 ലക്ഷം കവിഞ്ഞു

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.02 കോടി കടന്ന് കുതിക്കുന്നു;ആകെ മരണം 7.37 ലക്ഷം കവിഞ്ഞു

ലോകത്ത് 20,236,931 പേർക്ക് ഇതുവരെ കൊവിഡ് ബാധിച്ചതായി കണക്കുകൾ. ഇതുവരെ ആകെ 737,863 പേർ മരിച്ചു. 13,092,792 പേർ രോഗമുക്തി നേടി. അമേരിക്കയിൽ 24 മണിക്കൂറിനിടെ 45000ത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള ആദ്യ മൂന്ന് രാജ്യങ്ങളായ യു.എസ്, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണവും ഉയർന്നുനിൽക്കുന്നത്. ബ്രസീലിൽ ഇതുവരെ 3,057,470 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 101,857 ആയി. 2,163,812 പേർ സുഖം പ്രാപിച്ചു. അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 5,249,809 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 166,160 പേർ ഇതുവരെ മരിച്ചു. 2,708,314 പേർ രോഗമുക്തി നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments