HomeNewsShortഒറ്റദിവസം, അമ്പതിനായിരത്തിനടുത്ത് രോഗികള്‍; രാജ്യത്ത് ആശങ്കയുയർത്തി കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു

ഒറ്റദിവസം, അമ്പതിനായിരത്തിനടുത്ത് രോഗികള്‍; രാജ്യത്ത് ആശങ്കയുയർത്തി കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു

ഇരുപത്തിനാലുമണിക്കൂറിനിടെ 49,310 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ആകെ കൊവിഡ്ബാധിതരുടെ എണ്ണം12,87,945 ആയി ഉയര്‍ന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 740 പേരാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 30,601 ആയി.8,17,209 പേര്‍ പൂര്‍ണമായും രോഗമുക്തരായി. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

തമിഴ്നാട്ടില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20 ലക്ഷത്തില്‍ പരം സാമ്ബിളുകളാണ് ഇതിനോടകം പരിശോധിച്ചത്. 80,000ത്തിലേറെ രോഗികളാണ് കര്‍ണാടകത്തിലുളളത്. ഡല്‍ഹി ഉള്‍പ്പടെയുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കാര്യമായി കുറയുന്നുണ്ട്. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 1.27 ലക്ഷം കടന്നിരിക്കുകയാണ്. നിലവില്‍ ഏറ്റവുംകൂടുതല്‍ രോഗികളുളളത് മഹാരാഷ്ട്രയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments