HomeNewsShortഇന്ത്യയിൽ 24 മണിക്കൂറിനിടെ 57 കോവിഡ് മരണങ്ങൾ: കോവിഡ് വ്യാപനം കുറയുന്നുവെന്നു റിപ്പോർട്ടുകൾ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 57 കോവിഡ് മരണങ്ങൾ: കോവിഡ് വ്യാപനം കുറയുന്നുവെന്നു റിപ്പോർട്ടുകൾ

ലോക്ക് ഡൗണിനു ശേഷം ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞുവെന്ന് നീതി ആയോഗ് അംഗം വികെ പോൾ.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 57 കോവിഡ് മരണങ്ങളാണ്. ആകെ 1429 പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തു. കേന്ദ്രആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 24, 506 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 18, 668 പേർ ചികിത്സയിലുണ്ട്. 5063 പേർ രോഗമുക്തി നേടി.

മൂന്ന് ദിവസം കൂടുമ്പോൾ ഇരട്ടി കേസുകൾ എന്ന നിലയിലായിരുന്നു ഇന്ത്യയിലെ സ്ഥിതി, എന്നാൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ആദ്യഘട്ടത്തിൽതന്നെ ഇത് അഞ്ച് ദിവസം എന്ന നിലയിലേക്ക് മാറി. ഇപ്പോൾ 9 ദിവസം എന്ന നിലയിലാണ് ഇരട്ടി എണ്ണം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്ക് ഡൗൺ ഫലപ്രദമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments