HomeNewsShortലോകത്ത് കൊറോണ വൈറസ് ബാധിതര്‍ 1.26 കോടി കടന്നു കുതിക്കുന്നു; 24 മണിക്കൂറിനിടെ 2.36 ലക്ഷം...

ലോകത്ത് കൊറോണ വൈറസ് ബാധിതര്‍ 1.26 കോടി കടന്നു കുതിക്കുന്നു; 24 മണിക്കൂറിനിടെ 2.36 ലക്ഷം പേര്‍ക്ക് രോഗം

ലോകത്ത് ആകെ 1,26,25,155 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. ആകെ 5,62,769 പേര്‍ മരണപ്പെട്ടു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. പുതുതായി ലോകത്ത് 2,36,918 പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കണക്ക്. 5,416 മരണവുമുണ്ടായി. അമേരിക്കയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ഒറ്റദിവസം മാത്രം അമേരിക്കയില്‍ 71,787 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 849 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 32,91,786 രോഗികളാണ് അമേരിക്കയിലുള്ളത്. 1,36,971 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 14,60,495 പേര്‍ക്ക് രോഗം ഭേദമായി. 16,94,620 പേര്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 15,777 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയില്‍ 8,22,603 പേരാണ് ഇതുവരെ രോഗബാധിതരായുള്ളത്. 22,144 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,16,206 പേര്‍ക്ക് രോഗം ഭേദമായി. 2,84,253 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 8,944 പേരുടെ നില ഗുരുതരവുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments