HomeNewsShortകൊറോണ: ലോകത്ത് മരിച്ചവരുടെ എണ്ണം 8500 കടന്നു: ഇറ്റലിയിൽ ഒറ്റദിവസം മരിച്ചത് 475 പേർ

കൊറോണ: ലോകത്ത് മരിച്ചവരുടെ എണ്ണം 8500 കടന്നു: ഇറ്റലിയിൽ ഒറ്റദിവസം മരിച്ചത് 475 പേർ

കൊറോണ വൈറസ് ബാധ മൂലം ലോകത്താകമാനം മരിച്ചവരുടെ എണ്ണം 8944 ആയി ഉയര്‍ന്നു. 475 പേരാണ് ഇറ്റലിയില്‍ വൈറസ് ബാധയെ തുടർന്ന് ഒറ്റദിവസം കൊണ്ട് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. വൈറസ് ബാധയെ തുടർന്ന് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 2978 ആയി.

ഇറാനില്‍ 147ഉം സ്‌പെയിനില്‍ 105ഉം പേര്‍ ഒരുദിവസത്തിനുള്ളില്‍ മരിച്ചു. ബ്രിട്ടണില്‍ മരണം നൂറ് കടന്നു.ബെല്‍ജിയം, ഗ്രീസ്, പോര്‍ച്ചുഗല്‍, ചിലി എന്നീ രാജ്യങ്ങളും ഇറ്റലിയുടെയും സ്‌പെയിനിന്റേയും പാത പിന്തുടര്‍ന്ന് പൂര്‍ണമായും അടച്ചിടല്‍ പ്രഖ്യാപിച്ചു.

നിലവില്‍ ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളില്‍ പകുതിയിലേറെയും ഇറ്റലിയിലാണ്.
2900 പേര്‍ക്ക് ഇന്നലെ മാത്രം ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്നലെ 89 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments