HomeNewsShortകൊറോണ: ലോകത്ത് ഇതുവരെ മരണം 34000: രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു

കൊറോണ: ലോകത്ത് ഇതുവരെ മരണം 34000: രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു

ലോകത്ത് കൊവിഡ‍്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 34000 ത്തിലേക്ക്. 33,965 പേരാണ് ഇതുവരെ കോറോണ വൈറസ് ബാധമൂലം മരിച്ചത്. രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. 721,330 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യ അടക്കം 150 ലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗ ബാധ പ്രകടമായാല്‍ ദിശ നമ്പര്‍ O4712552056, ടോള്‍ഫ്രീ നമ്പര്‍ 1056 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.

ഇറ്റലിയിലും സ്പെയ്നിലും ഇന്നലേയും കൂട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പെയ്നിനില്‍ 6528 പേര്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇന്ത്യയിൽ കനത്ത സുരക്ഷ തുടരുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments