HomeNewsTHE BIG BREAKINGലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ തള്ളി കോൺ​ഗ്രസ്; എല്ലാ വർ​ഗീയതയെയും എതിർക്കുമെന്നു യുഡിഎഫ് കൺവീനർ എം...

ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ തള്ളി കോൺ​ഗ്രസ്; എല്ലാ വർ​ഗീയതയെയും എതിർക്കുമെന്നു യുഡിഎഫ് കൺവീനർ എം എം ഹസൻ

ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ തള്ളി കോൺ​ഗ്രസ്. എല്ലാ വർ​ഗീയതയെയും എതിർക്കുമെന്നും എസ്ഡിപിഐ പിന്തുണ വേണ്ടെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ പ്രതികരിച്ചു. വ്യക്തികൾക്ക് സ്വതന്ത്രമായിവോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്നും അദ്ദേഹം പ്രതികരിച്ചു. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്താണ് തീരുമാനിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. സിപിഐഎം പറയുന്നത് കേട്ടാൽ അവരുടെ പിന്തുണ സ്വീകരിച്ചത് പോലെയാണ്. എസ്ഡിപിഐയുമായി ഡീലുണ്ടെങ്കിൽ പിന്തുണ തള്ളുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments