HomeNewsShortവില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന പത്ത് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിനീട്ടി; തിരിച്ചറിയല്‍ രേഖകള്‍ക്ക് 10 വര്‍ഷം കാലാവധി

വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന പത്ത് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിനീട്ടി; തിരിച്ചറിയല്‍ രേഖകള്‍ക്ക് 10 വര്‍ഷം കാലാവധി

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. ഇ-ഡിസ്ട്രിക്‌ട് സോഫ്റ്റ് വെയര്‍ പരിഷ്‌കരിച്ചതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായത്. ഇതോടെ വരുമാന സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷവും നേറ്റിവിറ്റി, ഡൊമിസെല്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആജീവനാന്തവും കാലാവധിയുണ്ടായിരിക്കുന്നതാണ്.

തിരിച്ചറിയല്‍ രേഖകള്‍ക്ക് 10 വര്‍ഷം ആയി കാലാവധി വര്‍ധിപ്പിച്ചു. മതം, ജാതി, ഫാമിലി മെമ്ബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂന്ന് വര്‍ഷം കാലാവധിയാക്കിയിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് അല്ലെങ്കില്‍ ആറ് മാസം എന്ന രീതിയിലാണ് ഇതുവരെ ഈ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments