HomeNewsShortകേരളത്തിനു പ്രതീക്ഷയേകി കേന്ദ്ര ബജറ്റ് ഇന്ന്

കേരളത്തിനു പ്രതീക്ഷയേകി കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി : കേന്ദ്ര പൊതു ബജറ്റ്‌ ഇന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അവതരിപ്പിക്കും. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ പൊതുബജറ്റാണ്‌ ഇത്‌. ആദായനികുതി പരിധി രണ്ടര ലക്ഷത്തില്‍ നിന്ന്‌ മൂന്നു ലക്ഷമാക്കി ഉയര്‍ത്തുമെന്നാണു സൂചന. റബര്‍ കര്‍ഷകമേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ എന്തു പ്രതിവിധിയാകും ജയ്‌റ്റ്‌ലി അവതരിപ്പിക്കുകയെന്നതാണ്‌ കേരളം ഉറ്റുനോക്കുന്നത്‌. റബറിന്റെ വിലത്തകര്‍ച്ച നേരിടാന്‍ പ്രത്യേക പാക്കേജ്‌ അനുവദിക്കുകയോ ഇറക്കുമതി തീരുവ കൂട്ടുകയോ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചേക്കും. ഫാക്‌ട്‌ പുനരുജ്‌ജീവന പാക്കേജ്‌, ലൈറ്റ്‌ മെട്രോ, സംസ്‌ഥാനത്തിന്‌ എയിംസ്‌, എയര്‍ കേരള എന്നിവ സംബന്ധിച്ചും ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന്‌ കേരളം പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ക്കു വന്‍ തുക വിലയിരുത്തും എന്ന് പ്രതീക്ഷിക്കുന്നു. മേക്ക്‌ ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ക്ക്‌ ഇളവ്‌ പ്രഖ്യാപിക്കും. ചെറുകിട സംരംഭങ്ങള്‍ക്കും നികുതി ഇളവിനു സാധ്യതയുണ്ട്‌. കോര്‍പ്പറേറ്റ്‌ നികുതിയില്‍ ഇളവ്‌ പ്രഖ്യാപിച്ചും വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചും വ്യവസായികളെ തൃപ്‌തിപ്പെടുത്തുന്ന നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ.

 
കൂടുതല്‍ നിക്ഷേപം ആകര്‍ഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ ജയ്‌റ്റ്‌ലി പ്രഖ്യാപിക്കും. ദാരിദ്ര്യനിര്‍മാര്‍ജനം, ശുചീകരണം, തൊഴില്‍, കാര്‍ഷികരംഗം, അടിസ്‌ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കുന്നതാകും ബജറ്റ്‌. ഏഴാം ശമ്പള കമ്മിഷന്‍ ശിപാര്‍ശകള്‍, വിമുക്‌ത ഭടന്മാര്‍ക്കുള്ള ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍ പദ്ധതി എന്നിവ നടപ്പാക്കുന്നതിന്‌ ഭീമമായ തുക ബജറ്റില്‍ നീക്കിവയ്‌ക്കേണ്ടിവരും.
രാജ്യാന്തര തലത്തില്‍ സമ്പദ്‌മേഖല മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും രാജ്യം വളര്‍ച്ച കൈവരിക്കുമെന്നു പ്രതീക്ഷിക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം അരുണ്‍ ജയ്‌റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചിരുന്നു. സാമ്പത്തിക സ്‌ഥിരത ഉറപ്പുവരുത്തുന്നതിനുള്ള പരിഷ്‌കരണ നടപടികള്‍ മുന്നോട്ട്‌ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബജറ്റിനു മുന്നോടിയായുള്ള സര്‍വേയിലുണ്ടായിരുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments