HomeNewsShortഡിവൈഎസ്പിയുടെ ആത്മഹത്യ: കര്‍ണാടക മന്ത്രി കെ.ജെ.ജോര്‍ജിനെതിരെ സിബിഐ കേസ്

ഡിവൈഎസ്പിയുടെ ആത്മഹത്യ: കര്‍ണാടക മന്ത്രി കെ.ജെ.ജോര്‍ജിനെതിരെ സിബിഐ കേസ്

ഡിവൈഎസ്പി എം.കെ. ഗണപതിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ കര്‍ണാടക മന്ത്രിയും മലയാളിയുമായ കെ.ജെ.ജോര്‍ജിനെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാപ്രരണാ കുറ്റത്തിനാണ് കേസെടുത്തത്. മുന്‍ ഐജി പ്രണവ് മൊഹന്തി, മുന്‍ എഡിജിപി എ.എം. പ്രസാദ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കര്‍ണാടകയിലെ മടിക്കേരിയില്‍ 2016 ജൂലൈ 16നാണു ഗണപതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുൻപ് എം.കെ.ഗണപതി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.ജെ. ജോർജിനും എ.എം. പ്രസാദിനും പ്രണോയ് മൊഹന്തിക്കുമെതിരെ തന്നെ അപമാനിച്ചതായി ആരോപണമുന്നയിച്ചിരുന്നു.

കഴിഞ്ഞ വർഷം ജൂലായ് ഏഴിനാണ് കർണാടകയിലെ മടിക്കേരിയിൽ ഗണപതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാന സർക്കാർ അന്വേഷിച്ച കേസ് പിന്നീട് സുപ്രീം കോടതി സിബിഎെയ്‌ക്ക് കെെമാറുകയായിരുന്നു. പഴയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഎെ കേസ് അന്വേഷിച്ചെതെന്നും ഇന്ന് എഫ്എെആറിന്റെ മുഴുവൻ വിവരങ്ങളും ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് കെ.ജെ ജോർജ് വ്യക്തമാക്കി. കേസ് സിബിഐക്കു വിട്ടുകൊണ്ട് സെപ്റ്റംബറിലാണ് സുപ്രീംകോടതി ഉത്തരവ് വന്നത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments