HomeNewsShortസ്വകാര്യ ബസ് സമരത്തിൽ വലഞ്ഞു ജനം; ksrtc സർവീസ് പലയിടത്തും പാളുന്നു; തിരക്ക് കൂടുതലുള്ള മേഖലകളിലേക്ക്...

സ്വകാര്യ ബസ് സമരത്തിൽ വലഞ്ഞു ജനം; ksrtc സർവീസ് പലയിടത്തും പാളുന്നു; തിരക്ക് കൂടുതലുള്ള മേഖലകളിലേക്ക് കൂടുതൽ ബസ്സുകൾ സർവീസ് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. കൂടുതൽ കെ എസ് ആർ ടി സികൾ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വലിയ തോതിൽ സർവീസ് തുടങ്ങിയിട്ടില്ല. മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും സമരം ബാധിച്ചിട്ടുണ്ട് .ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പാലക്കാട് ജില്ലയിൽ KSRTC 14 അധിക സർവീസുകൾ നടത്തുന്നുണ്ട്. ഇന്ന് ആകെ 163 സർവീസുകളാണ് അയക്കുന്നത്. തിരക്ക് കൂടുതലുള്ള മേഖലകളിലേക്ക് കൂടുതൽ ബസ്സുകൾ അയക്കാനാണ് തീരുമാനം. അതേസമയം കോഴിക്കോട് കെഎസ്ആർടിസി അധിക സർവീസ് നടത്തില്ല. ജീവനക്കാരും ബസുകളും കുറവെന്ന് ഉദ്യോഗസ്ഥർ , ബസുകൾ ആവശ്യമെങ്കിൽ റീഷെഡ്യുൾ ചെയ്യും, ഇതോടെ യാത്രാ ക്ലേശം രൂക്ഷമാകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments