HomeNewsShortഭീഷണിപ്പെടുത്തി ഫണ്ട് പിരിവ്: കൊല്ലത്ത് ബിജെപി നേതാവിനെതിരെ കേസ്; അറസ്റ്റ് ചെയ്‌തേക്കും 

ഭീഷണിപ്പെടുത്തി ഫണ്ട് പിരിവ്: കൊല്ലത്ത് ബിജെപി നേതാവിനെതിരെ കേസ്; അറസ്റ്റ് ചെയ്‌തേക്കും 

കൊല്ലം: സംഘടനാ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാപാരിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കൊല്ലത്തെ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. സുഭാഷ് എന്നയാള്‍ക്കെതിരെയാണ് ചവറ പോലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തി, പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് കേസ്. വ്യാപാരിയായ മനോജ് എന്നയാളാണ് സുഭാഷിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. വിവാദമായതോടെ ജില്ലാ കമ്മിറ്റിയംഗമായിരുന്ന സുഭാഷിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.

ചവറയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരില്‍ 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ മനോജിനെ സമീപിച്ചു. എന്നാല്‍ 3000 രൂപയേ നല്‍കാനാവൂ എന്ന് മനോജ് വ്യക്തമാക്കി.

പാര്‍ട്ടി തരുന്ന രസീതിലെ തുക നല്‍കാനാവില്ലെന്നു പറഞ്ഞ മനോജിനെ വൈകിട്ട് സുഭാഷ് മനോജിനെ ഫോണില്‍ വിളിക്കുകയും 5000 രൂപ നല്‍കണമെന്ന്  ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് മനോജ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി. ഇതോടെ ജില്ലാ നേതാക്കള്‍ ഒത്തുതീര്‍പ്പിനെത്തിയെന്നും മനോജ് പറഞ്ഞു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments