HomeNewsShortഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നു ബൈബിള്‍ തൊട്ട് പറയാന്‍ സാധിക്കും; ബിഷപ്പ് ഫ്രാങ്കോയുടെ വെളിപ്പെടുത്തൽ പുറത്ത്

ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നു ബൈബിള്‍ തൊട്ട് പറയാന്‍ സാധിക്കും; ബിഷപ്പ് ഫ്രാങ്കോയുടെ വെളിപ്പെടുത്തൽ പുറത്ത്

താന്‍ നിരപരാധിയാണെന്നും തനിക്കെതിരെയുള്ള പീഡന പരാതി തെറ്റാണെന്നും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഈ കേസ് കെട്ടിച്ചമച്ചത് ആണെന്നും താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല എന്ന് ബൈബിള്‍ തൊട്ട് സത്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ എന്തെങ്കിലും തെളിവ് കാണിക്കാന്‍ പോലീസിന് കഴിഞ്ഞാല്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാര്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ തെറ്റുകാരന്‍ ആണെന്ന് തെളിഞ്ഞാല്‍ മരണശിക്ഷ ഏറ്റുവാങ്ങാനും തയ്യാര്‍ ആണ്. നിയമപരമായി ഒരു സ്ത്രീയുടെ മൊഴി തെളിവാണ്. പോലീസിന്റെ കയ്യില്‍ തെളിവ് ഉണ്ടേല്‍ അവര്‍ തന്നെ അറസ്റ്റ് ചെയ്യട്ടെയെന്നും ബിഷപ്പ് പറഞ്ഞു. താന്‍ അവിടെ ഉണ്ടായിരുന്നു എന്ന് തെളിഞ്ഞാല്‍ മാത്രമേ പോലീസിന് പീഡനം തെളിയിക്കാന്‍ കഴിയു. അതിനു രജിസ്റ്റര്‍ പരിശോധിച്ചാല്‍ മതി. അത് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവ ദിവസം രണ്ടു കന്യാസ്ത്രീകള്‍ക്കൊപ്പം താന്‍ പുറത്തു പോവുകയും തിരികെ വരികയുമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ അവിടെ തങ്ങിയിട്ടില്ല എന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments