HomeNewsShortബാർ കോഴ: മന്ത്രി രമേശ് ചെന്നിത്തയ്ക്കും പങ്കെന്ന് ബിജു രമേശ്‌

ബാർ കോഴ: മന്ത്രി രമേശ് ചെന്നിത്തയ്ക്കും പങ്കെന്ന് ബിജു രമേശ്‌

കോഴിക്കോട്​: ബാര്‍ കോഴയില്‍ പങ്കാളിത്തമുളള കോണ്‍ഗ്രസിലെ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തലയാണെന്ന് ബിജു രമേഷിന്റെ വെളിപ്പെടുത്തൽ. കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ചെന്നിത്തലയാണെന്നും ബിജു രമേശ്​ പറഞ്ഞു. ആരോഗ്യമന്ത്രി ശിവകുമാറിന് ഇരുപത്തഞ്ച് ലക്ഷം നല്‍കിയെന്നും ബിജുരമേശ്​ വെളിപ്പെടുത്തി‍. പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍ ബിജു നടത്തിയത്. ബാബുവിന്‍റെ മുകളിലുള്ളവര്‍ക്ക് കോഴയുടെ പങ്ക് കിട്ടിയിട്ടുള്ളതുകൊണ്ടാണ്​ അദ്ദേഹത്തെ സംരക്ഷിക്കുന്നത്​. രാജി സ്വീകരിക്കാന്‍ വൈകുന്നത് ബാബുവിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കുന്നതിന് പത്ത് കോടി ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കട്ടെ എന്ന് ബാബു പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന്​ പറഞ്ഞാണ് ഓരോ തവണയും ബാബു പണം വാങ്ങിയത്​. ബാബു മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതാണോ എന്ന​ും അദ്ദേഹത്തിന് ഇക്കാര്യത്തെക്കുറിച്ച്​ അറിവുണ്ടോ എന്നും തനിക്ക്​ അറിയില്ലെന്നും ബിജു രമേശ്​ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments